---
title: "64-ാം വയസ്സിൽ 'ഡിഗ്രി..!' ; പഠനത്തിന്റെ പടവുകളിൽ പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ച പാനൂരിലെ ഭാർഗവി പുതുതലമുറയ്ക്ക് പാഠമാകുന്നു..!"
english_title: " 64 Year Old Bhargavi From Panoor Passes Degree Exam Inspiring New Generation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381912/ panoor-64-year-old-bhargavi-degree-inspiring-story"
published_at: "2026-09-10T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa224121dd90_panoor-64-year-old-bhargavi-degree-inspiring-story.jpg"
keywords: []
---

# 64-ാം വയസ്സിൽ 'ഡിഗ്രി..!' ; പഠനത്തിന്റെ പടവുകളിൽ പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ച പാനൂരിലെ ഭാർഗവി പുതുതലമുറയ്ക്ക് പാഠമാകുന്നു..!

> **Lead Summary:** പാനൂർ: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പാനൂർ സന്ദീപ് നിവാസിൽ ടി. ഭാർഗവി. 64-ാം വയസ്സിൽ ബിരുദ പരീക്ഷ പാസായ ഭാർഗവിയെ പാനൂർ വൈസ് വുമൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാക്ഷരതാദിനത്തോടനുബന്ധിച്ച് ആദരിച്ചു.അറിവ് നേടാൻ പ്രായപരിധിയില്ലെന്ന സന്ദേശമാണ് ഭാർഗവിയുടെ ജീവിതം നൽകുന്നത്.

## Article Content

പാനൂർ: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പാനൂർ സന്ദീപ് നിവാസിൽ ടി. ഭാർഗവി. 64-ാം വയസ്സിൽ ബിരുദ പരീക്ഷ പാസായ ഭാർഗവിയെ പാനൂർ വൈസ് വുമൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാക്ഷരതാദിനത്തോടനുബന്ധിച്ച് ആദരിച്ചു.അറിവ് നേടാൻ പ്രായപരിധിയില്ലെന്ന സന്ദേശമാണ് ഭാർഗവിയുടെ ജീവിതം നൽകുന്നത്.

40-ാം വയസ്സിൽ ഫാഷൻ ഡിസൈനിങ് പഠിച്ച ഭാർഗവി, 58-ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷയും തുടർന്ന് പ്ലസ് ടുവും വിജയിച്ചു. ഇപ്പോൾ 64-ാം വയസ്സിൽ ബിരുദ പരീക്ഷയും വിജയിച്ചിരിക്കുകയാണ്.പഠനത്തിനൊപ്പം വയലിൻ, നൃത്തം, സൂംബ, പാട്ട് തുടങ്ങിയവയും ഭാർഗവി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.

സാക്ഷരതാദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പാനൂർ വൈസ് വുമൺസ് ക്ലബ് പ്രസിഡന്റായ ഭാർഗവിയെ ആദരിച്ചു. ഏരിയ സർവീസ് ഡയറക്ടർ ഉഷ വിശ്വം ഉപഹാരം സമ്മാനിച്ചു. ക്ലബ് അംഗങ്ങൾ ചേർന്ന് ഷാളണിയിച്ചു.

ട്രഷറർ ലക്ഷ്മി അധ്യക്ഷയായി. ലീല പള്ളേരി, ഒ.കെ. ജാനകി, കെ. സുമിത, കെ. ഷിബിന, കെ.പി. ഷീബ, ടി. സത്യൻ എന്നിവർ പങ്കെടുത്തു. ക്ലബ് സെക്രട്ടറി കെ. പ്രേമി സ്വാഗതവും എൻ.പി. സലീന നന്ദിയും പറഞ്ഞു.

പ്രായം പഠനത്തിന് തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഭാർഗവി, പുതിയ തലമുറയ്ക്കും നൽകുന്നത് വ്യക്തമായൊരു സന്ദേശം—പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ഏത് പ്രായത്തിലും തുടക്കം കുറിക്കാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381912/ panoor-64-year-old-bhargavi-degree-inspiring-story)